‘മികച്ച ഹാസ്യതാരം: അവാര്‍ഡ് പിന്‍‌വലിക്കണം’

കോഴിക്കോട്| WEBDUNIA|
PRO
PRO
മികച്ച ഹാസ്യനടന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് പിന്‍‌വലിക്കണമെന്ന് നടന്‍ സലീകുമാര്‍. ഈ അവാര്‍ഡ്‌ ഹാസ്യനടന്‍മാരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്ന് മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലീംകുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്തിനാണ് ഹാസ്യനടന് മാത്രം അവാര്‍ഡ് നല്‍കുന്നത്. അപ്പോള്‍ ബാക്കിയുള്ള എട്ട് രസങ്ങള്‍ എവിടെപ്പോയി“- സലീംകുമാര്‍ ചോദിച്ചു.

സംഗീതനാടക അക്കാദമിയുടെ തലപ്പത്ത്‌ സിനിമാ പ്രവര്‍ത്തകരെയല്ല നിരുത്തേണ്ടതെന്നും സലീംകുമാര്‍ പറഞ്ഞു. ആ സ്ഥാനത്ത് നാടകപ്രവര്‍ത്തകരേയാണ്‌ നിയമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ആ സ്ഥാനത്തേക്ക് വിളിച്ചാല്‍ പോകില്ലെന്നും ഒരു അക്കാദമിയുടെയും ഭാരവാഹി ആകില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :