സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംഗീത സംവിധായകന് ജോണ്സണ്, നടി മേനക സുരേഷ് എന്നിവര്‍ പിന്മാറി. സ്ക്രീനിംഗ് തീയതി സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇരുവരുടെയും പിന്മാറ്റത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഈ മാസം 10 മുതല്‍ 22 വരെയാക്കി സ്ക്രീനിംഗ് തീയതി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടിംഗും മറ്റ് തിരക്കുകളും കാരണം മേനകയ്ക്കും ജോണ്‍സണും ഈ തീയതികളില്‍ എത്താന്‍ സാധിക്കില്ലെന്നതിനാലാണ് പിന്മാറ്റം. ഇവര്‍ക്കു പകരം സാവിത്രി രാജീവനും കാവാലം ശ്രീകുമാറും അവാര്‍ഡ് നിര്‍ണയ സമിതിയില്‍ അംഗങ്ങളാകുമെന്നാണറിയുന്നത്.
നേരത്തെ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷനാകാനില്ലെന്ന് പ്രമുഖ സംവിധായകന് ബുദ്ധദേബ് ദാസ് ഗുപ്ത വ്യക്തമാക്കിയത് വിവാദമായിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനായി ചുരുങ്ങിയ സമയം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും തിടുക്കത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല ചലച്ചിത്ര അവാര്ഡുകളെന്നുമാണ് ബുദ്ധദേബ് ദാസ് ഗുപ്ത ഇതിന് നല്കിയ വിശദീകരണം.