അവാര്‍ഡ് നിര്‍ണയ സമിതിയില്‍ മലയാളികള്‍ ഇല്ലാത്തത് കാരണമാണ് ദേശീയ അവാര്‍ഡ് ലഭിച്ചത് എന്ന പരാമര്‍ശത്തെ കുറിച്ച് സലീംകുമാറിന് ഒന്നും പറയാനില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൂടി ലഭിച്ചപ്പോള്‍ തന്റെ പരാമര്‍ശം ഒരു തമാശ ആയിരുന്നു എന്ന് പറഞ്ഞ് സലീംകുമാര്‍ തടിതപ്പി!
താന്‍ തമാശയായി പറഞ്ഞ കാര്യം ഗൌരവതരമായ ചര്‍ച്ചയായി മാറുകയായിരുന്നു. അതെ കുറിച്ച് ഇനി എന്തു പറയാന്‍, എന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി വിവാദങ്ങളില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയായിരുന്നു സലീംകുമാര്‍. അതേസമയം, ദേശീയ അവാര്‍ഡിന്റെ ആഘോഷം നടക്കുന്നതിനിടയില്‍ സംസ്ഥാന അവാര്‍ഡ് കൂടി ലഭിച്ചതിനാല്‍ ആഘോഷം തുടരുകയാണെന്നും താരം പറഞ്ഞു.
അവാര്‍ഡ് പ്രഖ്യാപനം നടക്കുന്ന സമയത്ത് നടി കാവ്യാ മാധവന്‍ ഫ്ലൈറ്റിലായിരുന്നു. വാര്‍ത്ത അറിഞ്ഞ ഉടന്‍ “വളരെ സന്തോഷം” എന്ന പ്രതികരണമാണ് ഉണ്ടായത്. ഗദ്ദാമയിലെ കഥാപാത്രത്തെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് അവാര്‍ഡ് നേടാന്‍ സഹായകമായി. കമല്‍ സ്ക്രിപ്റ്റ് വായിക്കാന്‍ തന്നത് കഥാപാത്രത്തെ താനായി കാണാന്‍ സഹായിച്ചു എന്നും കാവ്യ പറഞ്ഞു.
ഗദ്ദാമയിലെ അഭിനയത്തിനു വേണ്ടി പര്‍ദ്ദ ധരിച്ച് മരുഭൂമിയിലെ കൊടുംചൂടില്‍ ഏറെ കഷ്ടപ്പെട്ടു. കറുത്ത വസ്ത്രത്തിന്റെ ചൂടും മരുഭൂമിയിലെ ചൂടും ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു. യൂണിറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഇതേ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. അതിനാല്‍, തനിക്ക് ലഭിച്ച അംഗീകാരം എല്ലാവര്‍ക്കും കൂടിയുള്ള അംഗീകാരമാണെന്നും കാവ്യ പറഞ്ഞു.