‘പെണ്ണിന്റെ മാനം എന്തെന്ന് പഠിക്കാന്‍ പുറത്തു നിന്ന് ഒരു ഉപദേശം വേണ്ട’; ഭാഗ്യലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്

ഭാഗ്യലക്ഷ്മിയ്ക്കും ഗായിക സായനോരയ്ക്കും പിസി ജോര്‍ജിന്റെ ചുട്ട മറുപടി

കോഴിക്കോട്| AISWARYA| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (15:53 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പിസിയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഗായിക സായനോരയും രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയ്ക്കും സായനോരയ്ക്കും ചുട്ടമറുപടിയുമായി പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം അറിയിച്ചത്. കേസിലെ പശ്ചാത്തലം അറിയാതെയാണ് ഭാഗ്യലക്ഷ്മി എന്നെ കുറിച്ച പറഞ്ഞതെന്നും സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതായ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോധ്യമുണ്ട് . പക്ഷേ എങ്കിലും മറുപടി പറയാതിരിക്കാനുമാവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന്റെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :