കൊച്ചി|
AISWARYA|
Last Updated:
ബുധന്‍, 2 ഓഗസ്റ്റ് 2017 (13:37 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമാ താരവും ആയ ഭാഗ്യലക്ഷ്മി രൂക്ഷമായ ഭാഷയില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ
എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജും പിസി ജോര്‍ജിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
പത്രസമ്മേളനം വിളിച്ച് ഇങ്ങനെ പറഞ്ഞത് രാഷ്ട്രീയത്തിലെ ഒരു കവലച്ചട്ടമ്പിയാണ് എന്ന് സുജ സൂസന്‍ ജോര്‍ജ് പരിഹസിക്കുന്നു. കവലച്ചട്ടമ്പിമാരുടെ നാവുകള്‍ വാടകയ്ക്ക് കിട്ടും. പിസി ജോര്‍ജ് നാവ് വില്‍ക്കുന്നു. ഈ നാവും പലപ്പോഴും പലര്‍ക്കുമായി വാടകയ്ക്ക് കൊടുത്തിട്ടുണ്ടുണ്ടെന്ന് സുജ വിമര്‍ശിക്കുന്നു. സ്ത്രീ പീഡനം, പട്ടിക ജാതി അവഹേളനം ഇവയൊക്കെ ചെയ്യുന്നവര്‍ക്കാണ്
ഈ നാവ് സാധാരണയായി വാടകയ്ക്ക് കിട്ടുക.
കുടാതെ അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാള്‍ എന്നും സുജ സൂസന്‍ ജോര്‍ജ് വിമര്‍ശിക്കുന്നു. ശരീരം കീറിപ്പറിഞ്ഞ് കുടൽമാല പുറത്തുവന്നാലേ സ്ത്രീ പീഡനമാകൂ എന്നാണ് നിയമനിർമാണ സഭയിലെ ഈ ബഹുമാന്യ അംഗം കരുതുന്നത്. ഏത് ലോകത്താണിയാള്‍ ജീവിക്കുന്നത് എന്ന് സുജ ചോദിക്കുന്നു. പെൺകുട്ടി പിറ്റേന്ന് ജോലിക്ക് പോകുന്നത് വലിയ അപരാധം. പീഡിപ്പിക്കപ്പെട്ടാല്‍ പിന്നെ എന്നെന്നേക്കുമായി ഇരുൾമുറിയില്‍ മിണ്ടാതിരിക്കണം എന്നാണ് പൊതുബോധമെന്നും വിമര്‍ശനമുണ്ട്.
കാലം മാറി എന്നതു നിങ്ങളറിയണം എന്ന് സുജ ഓര്‍മ്മപ്പെടുത്തുന്നു. ഇനി ഈ അപമാനങ്ങള്‍ സഹിക്കാനാവില്ല. അവയെ പുതിയ പെൺകുട്ടികള്‍ ചോദ്യം ചെയ്യും. ഡെറ്റോള്‍ ഒഴിച്ചു തേച്ചു കഴുകി ജോലിക്ക് പോകും. നീതിക്കായി പോരാടും,സംഘടിക്കും. വാടകനാവുകള്‍ എത്ര അലച്ചാലും സ്ത്രീകളുടെ ശബ്ദം ഉയരുക തന്നെ ചെയ്യുമെന്നും സുജ സൂസന്‍ ജോര്‍ജ് വ്യക്തമാക്കുന്നു.