കൊച്ചി|
AISWARYA|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (10:42 IST)
ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ സംഭവം നടന്നത്. ഇതില്‍ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആഗസ്റ്റ് രണ്ട് ബുധനാഴ്ച പുലർച്ചയോടെയാണ് നഗരത്തെ നടുക്കിയ സംഭവമുണ്ടായത്. കരുംവേലിപ്പടി സ്വദേശിനി ജാൻസിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുകുടാതെ മൂന്നു കുട്ടികളെയും റഫീഖ് മാരകമായി വെട്ടി പരിക്കേൽപ്പിച്ചു.
റഫീഖിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ കുട്ടികൾ രക്ഷപ്പെടാനായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ജാൻസി കൊല്ലപ്പെട്ടതറിയുന്നത്. തുടർന്ന് കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ റഫീഖ് തൊട്ടടുത്ത മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ
അയൽവാസികളാണ് ആദ്യം സംഭവമറിയുന്നത്.
തുടര്‍ന്ന് പരിക്കേറ്റ മൂന്ന് കുട്ടികളെയും അവര്‍ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഭാര്യയെ വെട്ടിക്കൊന്ന്
ഭര്‍ത്താവ്
തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !