കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും കേന്ദ്ര ഏജന്‍സിയെ ഏല്പിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യമുന്നയിച്ച് ഓഗസ്റ്റ് 25ന് ബി ജെ പി സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം സി പി എമ്മും കോണ്‍ഗ്രസും ഉപേക്ഷിക്കണം. ഇക്കാര്യം പരാമര്‍ശിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ബി ജെ പി നിവേദനം നല്‍കും.
രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാകാതിരുന്നത്. സംഘടനാ സംവിധാനം സജീവമാക്കുന്നതിനായി കര്‍മ്മപദ്ധതി രൂപീകരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.