കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ വഞ്ചകനാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്ന് സി എം പി നേതാവ് എം വി രാഘവന്‍ പറഞ്ഞു. വി എസ് സാധാരണ വഞ്ചകനല്ല. സ്വന്തം അണികളെ അപ്പാടെ തള്ളിക്കളഞ്ഞ് അധികാരത്തിനു വേണ്ടി കീഴടങ്ങിയിരിക്കുകയാണ് വി എസ് - അദ്ദേഹം പാലക്കാട് പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ കാലില്‍ വീണ് അച്യുതാനന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയാകാനും ചക്കരക്കുടത്തില്‍ കൈയിട്ടു നക്കുന്നതിനുമാണ് ആഗ്രഹമെങ്കില്‍ വി എസ് അതു തുറന്നു പറയണമെന്നും എം വി ആര്‍ ആവശ്യപ്പെട്ടു.
വരുന്ന തെരഞ്ഞെടുപ്പില്‍, സി പി എം വിമതര്‍ ഒന്നിച്ചാല്‍ സി എം പി സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒറ്റയ്ക്കു മത്സരിക്കുന്ന കാലം അവസാനിച്ചുവെന്നു കോണ്‍ഗ്രസ് മനസ്സിലാക്കണം. മതേതര ശക്തികളെ കൂട്ടുപിടിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ് മുന്‍കൈയെടുക്കേണ്ടത്.
വടകര സീറ്റിന്‍റെ കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം യു ഡി എഫിന്‍റെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു