‘ജാതി മതാടിസ്ഥാനത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കരുത്’

കൊച്ചി| WEBDUNIA|
PRO
PRO
ജാതി മതാടിസ്ഥാനത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നത് തൊഴില്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. വര്‍ഗീയ വഷം കുത്തി തൊഴിലാളികളെ ജാതി, മത, വര്‍ഗീയമായി ചിന്തിപ്പിക്കുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. തൊഴില്‍ സംസ്‌കാരത്തില്‍ വ മാറ്റങ്ങള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും മന്ത്രി കെ ബാബു പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നട മെയ്ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി സമരങ്ങള്‍ കത്തി നിന്നിരുന്ന കാലത്തെ മുദ്രാവാക്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ജോലി സ്ഥിരതയും എട്ടു മണിക്കൂര്‍ ജോലിയെ തൊഴിലാളികളുടെ ആവശ്യവും നിരാകരിക്കപ്പെടുകയാണ്. ഭൂരിപക്ഷം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ഇന്നു തൊഴില്‍ ചെയ്യുന്നത്. അവര്‍ക്ക് നിയപരവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലാളികളെ നാടിന്റെ വികസനത്തിനുതകും വിധം ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതിന് തൊഴിലാളി സംഘടനകള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളീയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നത് പോലെ അന്യ സംസ്ഥാനത്തൊഴിലാളികള്‍ വരുന്നത് കേരളത്തിലേക്കാണ്.

ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന്ള്ള തിരിച്ചറിവാണ് തൊഴില്‍ സംസ്‌കാരം വളര്‍ത്താന്‍ സഹായകമാകുന്നത്. അതിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവാന്‍മാരാക്കാന്‍ സംഘടനകള്‍ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സംസ്‌കാരത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. മേയര്‍ ടോണി ചമ്മണി തൊഴില്‍ദിന സന്ദേശം നല്കി. തൊഴിലാളി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസമായി സ്‌പോര്‍ട്‌സ് കൊസിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :