മതം മാറ്റം ഹിന്ദു സമൂഹം അംഗീകരിക്കില്ല: മോഹന്‍ ഭഗവത്
കൊച്ചി|
WEBDUNIA|
PRO
PRO
മതം മാറ്റത്തെ ഹിന്ദു സമൂഹം അംഗീകരിക്കില്ലെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍ എസ് എസ് കേരളത്തിലെ ആദ്യ പ്രാന്ത പ്രചാരകനായിരുന്ന ഭാസ്കര്‍ റാവുവിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്‍റര്‍ കൊച്ചിയിലെ എളമക്കരയില്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ചടങ്ങില്‍ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, സ്വാമി പൂര്‍ണാമൃതാനന്ദപുരി,സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഭദ്രേശാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പ്രൊഫ എം കെ സാനു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ പി ശശികല ടീച്ചര്‍ വിശ്വഹിന്ദു പരിഷദ് ജനറല്‍ സെക്രട്ടറി അശോക് സിംഗാള്‍, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, ഗോകുലം ഗോപാലന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.