‘ജനങ്ങള്‍ കൂടെയുള്ള ഞാനാണ് പാര്‍ട്ടി‘ :ഗണേഷ്‌കുമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
ജനങ്ങള്‍ കൂടെയുള്ളവരാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്നും കേരളത്തിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറ‍‍ഞ്ഞു. ‘എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ജനങ്ങളോട് എനിക്ക് പ്രതിബദ്ധതയുണ്ട്. ജനങ്ങള്‍ കൂടെയുള്ളവനാണ് പാര്‍ട്ടി, അതിനാല്‍ ഞാനാണ് പാര്‍ട്ടി‘- ഗണേഷ് പറഞ്ഞു. രാവിലെ നിയമസഭയിലേക്ക് പോവാനിറങ്ങവെ മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ നിലപാട് കാര്യമാക്കുന്നില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുന്നില്ല. പാര്‍ട്ടിക്കു വേണ്ടിയില്ല,​ മുഖ്യമന്ത്രിയുടെ മാന്യത നിലനിര്‍ത്താനാണ് രാജിവച്ചതെന്നും ഗണേഷ് വിശദീകരിച്ചു.

തനിക്കെതിരെ ഗൂഢാലോചനയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. മന്ത്രിയായിരിക്കുമ്പോള്‍ അന്വേഷണം നടന്നാല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് മാനസികമായി തടസങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :