തെരഞ്ഞെടുപ്പോടെ സമാജ്‌വാദി പാര്‍ട്ടിയുടെ ശവസംസ്കാരം നടക്കും: ബേണി പ്രസാദ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള വാക്‍പോരിന് അവസാനമില്ല. എസ് പിയ്ക്കെതിരെ ആഞ്ഞടിച്ച് ബേണി പ്രസാദ് വീണ്ടും രംഗത്തെത്തി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് പിയ്ക്ക് നാല് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലും ജനവിധി തേടും. 40 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിഎസ്പിയ്ക്ക് 36 സീറ്റുകള്‍ ലഭിച്ചേക്കും. എന്നാല്‍ നാല് സീറ്റുകള്‍ മാത്രം നേടുന്ന എസ്പിയുടെ ശവസംസ്കാരമായിരിക്കും നടക്കുക“- ബേണീപ്രസാദ് പറഞ്ഞു.
എസ് പി നേതാവ് മുലായം സിംഗ് യാദവ് ബേണി പ്രസാദിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് ഇനി ബാക്കിയുള്ള ഓരേയൊരു നേതാവ് താന്‍ ആണെന്നാണ് ബേണി പ്രസാദ് ധരിച്ചുവച്ചിരിക്കുന്നതെന്നാണ് മുലായം പറഞ്ഞത്. ബേണീ പ്രസാദിന് നിലവാരമില്ല. അദ്ദേഹത്തിന്റെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കെട്ടിവച്ച കാശ് പോലും പോയി. ബേണി പ്രസാദ് ഒരു ചെറിയ മനുഷ്യനാണ്, എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദി അദ്ദേഹമാണ്- മുലായം പറഞ്ഞു.