‘കൗമാരത്തിലും മുതിര്‍ന്ന ശേഷവും ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് ’; വെളിപ്പെടുത്തലുമായി സജിത മഠത്തില്‍

‘കൗമാരത്തിലും മുതിര്‍ന്ന ശേഷവും ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് ’: സജിത മഠത്തില്‍

AISWARYA| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (08:59 IST)
കൗമാര കാലഘട്ടത്തിലും, മുതിര്‍ന്ന ശേഷവും താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി സജിത മഠത്തില്‍. സജിത തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് പറഞ്ഞത്. തന്നെ പീഡിപ്പിച്ച കൂട്ടത്തില്‍ പരിചയമുള്ളവരും പരിചയം ഇല്ലാത്തവരുമുണ്ട്. പല തരത്തിലുള്ള പുരുഷന്മാരുണ്ട്. ഉയർന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുണ്ടെന്നും സജിത വ്യക്തമാക്കി.

ലൈംഗിക അതിക്രമം ഒരു അപകടമല്ല, അത് ഒഴിച്ചുകൂടാന്‍ ആവാത്തതും അല്ല, അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് അത്. വേണമെന്ന് വെച്ച് ചെയ്യുന്നതാണ് അത്. അത് തടയപ്പെടേണ്ടതാണ്. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും ഞാനും എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം എല്ലാവർക്കും ബോധ്യപ്പെടുംമെന്നും സജിത പോസ്റ്റിലൂടെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :