മലയാള സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ആ രണ്ട് പേര്‍ ? റഹ്മാന്‍ പറയുന്നു

മലയാള സിനിമയില്‍ നിന്ന് തന്നെ പാരവെച്ച് ഒഴിവാക്കിയവരെക്കുറിച്ച് റഹ്മാന്‍

rahman south indian actor , rahman , south indian actor , cinema ,  റഹ്മാന്‍ ,സിനിമ ,  നടന്‍
സജിത്ത്| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (15:33 IST)
എണ്‍പതുകളില്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു റഹ്മാന്‍. ഇന്നും റഹ്മാനോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ റഹ്മാനെ മലയാള സിനിമയില്‍ നിന്ന് പാരവെച്ച് ഒഴിവാക്കിയതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താങ്കളെ മലയാളത്തില്‍ നിന്ന് ആരൊക്കെയോ പാരവച്ച് ഒഴിവാക്കിയാതാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് വ്യക്തമായ മറുപടിയുമായി റഹ്മാന്‍ രംഗത്തെത്തിയത്.

അങ്ങനെ ഒരു സംഭവവും നടത്തിട്ടില്ലെന്ന് റഹ്മാന്‍ പറയുന്നു. ഇന്നത്തെപ്പോലെയുള്ള ടെക്‌നോളജിയോ ഫാന്‍സ് അസോസിയേഷനുകളോ അക്കാലത്തുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഒരു തരത്തിലുള്ള പാരവെപ്പും നടന്നിട്ടില്ലെന്നും റഹ്മാന്‍ പറയുന്നു. ആരൊക്കെയോ എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണെങ്കില്‍, അന്ന് ഇവര്‍ മാത്രമേയുള്ളൂവെന്നും അവരോടൊപ്പമാണ് താന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

തന്റെ കുഴപ്പം കൊണ്ടായിരുന്നു സിനിമയില്ലാതായത്. എല്ലാവരും തമിഴില്‍ ചെയ്തിട്ടുണ്ട്. അവിടെയും തന്റെ പടങ്ങള്‍ ഹിറ്റായി.
തമിഴില്‍ അന്ന് ആറ് മാസം മുമ്പ് കാശ് തന്ന് ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് ഡേറ്റുണ്ടോയെന്ന് ചോദിക്കുക. അങ്ങനെ കുറേ സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാതായപ്പോള്‍ മലയാളം സിനിമകളുടെ എണ്ണം കുറഞ്ഞുപോയെന്നും താരം പറയുന്നു.

പിന്നെ, അക്കാലത്തെ സംവിധായകരെല്ലാം ഫീല്‍ഡില്‍ നിന്ന് പോയി. പിന്നീട് അവരുടെ അസിസ്റ്റന്റുമാര്‍ സംവിധായകരായി. പക്ഷേ, അവര്‍ക്ക് തന്നേക്കാള്‍ പുതിയ തലമുറയിലുള്ളവരുമായിട്ടായിരുന്നു ബന്ധമെന്നും താരം പറഞ്ഞു. മാത്രമല്ല, തന്റെ പബ്ലിക് റിലേഷന്‍ കുറഞ്ഞതാണ് മലയാള സിനിമയില്‍ നിന്ന് ഒഴിവാകാന്‍ കാരണമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...