‘കല്യാണവീരന്‍’ കുടുങ്ങി; 8 കുട്ടികളുണ്ടെന്ന് പൊലീസ്

കോട്ടയം| WEBDUNIA|
PRO
മൂന്നോളം യുവതികളെ വഴിയാധാരമാക്കിയ ‘കല്യാണവീരന്‍’ അവസാനം പൊലീസ് ഒരുക്കിയ വലയില്‍ കുടുങ്ങി. ബിജുവിനെ നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യ പ്രിയ തന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2009-ലാണ് പ്രിയ പരാതി നല്‍കിയത്. എന്നാല്‍ ഇപ്പോഴാണ് പൊലീസിന് പ്രിയയുടെ ഭര്‍ത്താവായ ചിങ്ങവനം ഗോമതിക്കവലയ്ക്കു സമീപം പൂവപ്പറമ്പില്‍ ബിജുവിനെ (35) പിടികൂടാനായത്.

മാനന്തവാടിയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ബിജുവിനെ പൊലീസ് പൊക്കിയത്. പിടിയിലാവുമ്പോള്‍ ഇയാളോടൊപ്പം മൂന്നാമത്തെ ഭാര്യ സൂര്യയെന്ന ലിബിയാ മേരി ജോര്‍ജും ആറുമാസം പ്രായമായ കുട്ടിയുമുണ്ടായിരുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തു. മൂന്ന് ഭാര്യമാരിലായി ഇയാള്‍ക്ക് എട്ട് കുട്ടികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.

“ഒമ്പതുവര്‍ഷം മുമ്പ്‌ ഏറ്റുമാനൂര്‍ സ്വദേശി ബിന്ദുവുമായി ബിജു പ്രണയത്തിലായി. ആ ബന്ധത്തില്‍ ഇയാള്‍ക്ക് അഞ്ചു കുട്ടികളുണ്ട്‌. അതു മറച്ചുവച്ചാണ്‌ തോട്ടക്കാട്‌ സ്വദേശിനി പ്രിയയെ 2007-ല്‍ ഇയാള്‍ നിയമപ്രകാരം വിവാഹംകഴിച്ചത്‌. ഇതില്‍ രണ്ടുകുട്ടികളുമുണ്ട്‌. ഈ സമയത്തും ബിന്ദുവുമായി ബിജു ബന്ധപ്പെട്ടിരുന്നു. പ്രിയയോടൊപ്പം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണു താമസിച്ചിരുന്നത്‌. ഇതിനിടെ ബിന്ദുവുമായുളള ബിജുവിന്റെ അടുപ്പം മനസ്സിലാക്കിയ പ്രിയ ഇതിനെ ചോദ്യംചെയ്തു. കൂടാതെ നീണ്ടൂരിലെ ബിജുവിന്റെ വീട്ടിലെത്തി ബഹളംവയ്ക്കുകയും ചെയ്തിരുന്നു.”

“പ്രിയയുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ബിജു ബിന്ദുവും കുട്ടികളുമായി മാനന്തവാടിയില്‍ വാടക വീടെടുത്ത് താമസം മാറ്റി. ഇതിനിടെ ബിന്ദുവിന്റെ അനുജത്തി നഴ്സിംഗ് വിദ്യാര്‍ഥിനിയായ സൂര്യയുമായും ബിജു അടുപ്പത്തിലായി. തുടര്‍ന്ന് ബിന്ദുവിനെ ഉപേക്ഷിച്ച് സൂര്യയോടൊപ്പം ബിജു മുങ്ങി. സൂര്യയുടെ പഠനസ്ഥലമായ ബാംഗ്ലൂരിലേക്ക് മുങ്ങിയ ബിജുവിനെ തേടി ഞങ്ങള്‍ നിരവധി തവണ ബാംഗ്ലൂരിലെത്തിയിരുന്നു. എന്നാലിയാളെ പിടിക്കാനായില്ല.”

“ഫെബ്രുവരി 21-ന്‌ മുമ്പ്‌ ബിജുവിനെ കണ്ടെടത്തി ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു ഞങ്ങള്‍ കേസ് ഊര്‍ജിതപ്പെടുത്തിയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു ബിജു മാനന്തവാടിയിലുണ്ടെന്ന് വ്യക്തമായത്‌. തുടര്‍ന്ന് ഞങ്ങള്‍ വല വിരിക്കുകയും ബിജു അതില്‍ കുടുങ്ങുകയും ചെയ്തു” - സംഭവത്തെ പറ്റി പൊലീസ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :