ഹരിഹരവര്‍മ്മ: കുറ്റപത്രം റെഡി, പക്ഷേ വര്‍മ്മയാരെന്ന് ആര്‍ക്കുമറിയില്ല!

തിരുവനന്തപരും| WEBDUNIA|
PRO
പ്രമാദമായ ഹരിഹരവര്‍മ്മ കൊലപാതകക്കേസില്‍ പൊലീസ് കുറ്റപത്രം തയ്യാറാക്കി. കേസില്‍ ആറുപേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹരിഹരവര്‍മ്മ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ഹരിഹരവര്‍മ്മ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ഉള്ള കാര്യത്തില്‍ ഒരറിവും ആര്‍ക്കുമില്ല. ഇയാളുടെ ഭാര്യമാര്‍ക്ക് പോലും ഹരിഹരവര്‍മ്മയെക്കുറിച്ച് കൃത്യമായ വിവരമില്ല. ഇയാള്‍ക്ക് മാവേലിക്കര രാജവംശവുമായി ഒരു ബന്ധവുമില്ലെന്ന് രാജകുടുംബം തന്നെ അറിയിച്ചിരുന്നു.

ഹരിഹരവര്‍മ്മ കൊലക്കേസില്‍ വര്‍മ്മയുടെ സുഹൃത്തും അഭിഭാഷകനുമായ ഹരിദാസാണ് പ്രധാന പ്രതി. ഇയാളെ സഹായിച്ച അഞ്ച് യുവാക്കളാണ് മറ്റ് പ്രതികള്‍.

എന്നാല്‍ ഈ കേസില്‍ പൊലീസ് ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ക്കപ്പുറം കൂടുതല്‍ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന വിശ്വാസമാണ് പൊതുസമൂഹത്തിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :