ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (11:35 IST)
PRO
ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം തുടങ്ങി. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തുന്നത്.

കെഎസ്ടിഎ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് മുമ്പില്‍ ആരംഭിച്ച സത്യഗ്രഹം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ശമ്പളസ്കെയില്‍ പുനഃസ്ഥാപിക്കുക, വിഎച്ച്എസ്ഇ സ്പെഷ്യല്‍ റൂള്‍ അപാകതകള്‍ പരിഹരിക്കുക, പ്രിന്‍സിപ്പല്‍ തസ്തിക അധിക തസ്തികയാക്കുക തുടങ്ങിയവയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കൂടാതെ സ്ഥലംമാറ്റത്തിലെ അഴിമതിയും സ്വജനക്ഷപാതവും അവസാനിപ്പിക്കുക, അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കുക, പാഠ്യപദ്ധതി അട്ടിമറിനീക്കം ഉപേക്ഷിക്കുക, സീനിയോറിറ്റി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിച്ച ഉത്തരവ് റദ്ദാക്കുക, ഗസ്റ്റ് അധ്യാപകര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക, ലബ്ബാകമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അധ്യാപകരാണ് ആദ്യദിവസം സത്യഗ്രഹത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :