തിരുവനന്തപുരം|
Last Modified ബുധന്‍, 7 മെയ് 2014 (10:31 IST)
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു. പുതിയ അധ്യയനവര്‍ഷം മുതല്‍ ശനിയാഴ്ച ക്ലാസില്ല.
മന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.
പകരം ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് 4.30 വരെയാക്കി വര്‍ധിപ്പിച്ചു. ഉച്ചഭക്ഷണ സമയം ഒരുമണിക്കൂറാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സീനിയര്‍ തസ്തിക നിര്‍ത്തലാക്കാനും യോഗം തത്വത്തില്‍ തീരുമാനിച്ചു. പുതിയ നിയമനം മുഴുവന്‍ ജൂനിയര്‍ തസ്തികയിലാകും. ഇതോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുതിയവര്‍ക്ക് കുറയും.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഗസറ്റഡ് റാങ്കും ലഭിക്കില്ല. പ്ലസ്ടുവിന്റെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ ഇരട്ടമൂല്യനിര്‍ണയം നിര്‍ത്തണമെന്ന നിര്‍ദേശവും യോഗം തള്ളി. ഹയര്‍ സെക്കന്‍ഡറി ഫലം 13നു പ്രഖ്യാപിക്കും.