ഏഴാം ക്ലാസുകാരിയെ വാഷ്‌റൂമില്‍ പീഡിപ്പിച്ച രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ലക്നൌ| WEBDUNIA|
PTI
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ട് അധ്യാപകര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വൈശാലിയിലെ സ്വകാര്യ സ്കൂളിലാണ് മാനംഭംഗം നടന്നത്.

പ്രദേശത്തെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ രണ്ട് അധ്യാപകര്‍ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അധ്യാപകരിലൊരാളായ ഗൌരവ് പെണ്‍കുട്ടിയെ വാഷ്‌റൂമിലേക്ക് വിളിച്ച് വരുത്തിയതിനുശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു അധ്യാപകനായ നവീന്‍ പെണ്‍കുട്ടിയെ ഇതേ രീതിയിലാണ് മാനഭംഗപ്പെടുത്തിയത്.

പെണ്‍കുട്ടിയെ ഇവര്‍ പലതവണ വാഷ്‌റൂമില്‍ വച്ച് പീഡിപ്പിച്ചിരുന്നു. തീര്‍ത്തും അവശതയായ പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടില്‍ പറഞ്ഞപ്പോഴാണ് അധ്യാപകരുടെ പീഡനകഥകള്‍ പുറം ലോകമറിഞ്ഞത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ സ്കൂളിന്റെ പേര് കളങ്കപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ അമ്മ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ പീഡനകഥയെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :