സുധീരന്‍ സ്ഥാനമേറ്റു; മുഖ്യമന്ത്രി എത്തിയില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ചുമതലയേറ്റു. രാവിലെ 11.45ന് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രമേശ് ചുമതലകള്‍ കൈമാറി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ഈ സമയം ഉമ്മന്‍ ചാണ്ടി ഓഫീസില്‍ തന്നെ സമയം ചെലവഴിക്കുകയായിരുന്നു. ഇതു തെളിയിക്കുന്ന വെബ്കാസ്റ്റിംഗിന്റെ തത്സമയ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രമേശ് ചെന്നിത്തല,​ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍,​ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,​ കെസി ജോസഫ്,​ കെ മുരളീധരന്‍ എംഎല്‍എ,​ പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :