സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ കസ്റ്റംസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

WEBDUNIA|
PRO
PRO
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ സുനില്‍ കുമാര്‍ സ്വര്‍ണക്കള്ളക്കടത്തിന് ഫയിസിന് സഹായം ചെയ്തുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

സുനില്‍ കുമാര്‍ രണ്ട് തവണ കള്ളക്കടത്ത് സംഘങ്ങളിലെ സ്ത്രീകളെ ഗ്രീന്‍ ചാനലിലൂടെ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലായത്തോടെയാണ്. ഇയാള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

കസ്റ്റംസ് കമ്മീഷണറാണ് നടപടിയെടുത്തിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തുവെന്ന് ആരോപണത്തെ തുടര്‍ന്ന് സുനില്‍കുമാര്‍ അടക്കമുള്ള ഓഫീസര്‍മാരെ കഴിഞ്ഞദിവസം കൊച്ചി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സുനില്‍ ജേക്കബിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഫയിസിന്റെ ആഡംബര ബൈക്കില്‍ എസ്പി ഇരിക്കുന്ന ചിത്രം ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണറായിരിക്കേ ഒരു പരാതിയുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തിയപ്പോള്‍ കൗതുകം തോന്നി ബൈക്കില്‍ കയറിയതാണെന്നായിരുന്നു സുനില്‍ ജേക്കബിന്റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :