പിസി ജോര്‍ജിന് ഇന്നും കരിങ്കൊടി; ആഭ്യന്തരമന്ത്രിയോട് പരാതി പറയില്ലെന്ന് ജോര്‍ജ്
കോട്ടയം: |
WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരേ ഇന്നും കരിങ്കൊടി. കോട്ടയം കാരിത്താസ് ജംഗ്ഷനില്‍ വെച്ച് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇന്നലെ തൊടുപുഴയില്‍ പ്രതിഷേധം സംഘര്‍ഷത്തിലും ചീമുട്ടയേറിലും കല്ലേറിലുമാണ് കലാശിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രിയോടോ ആഭ്യന്തര മന്ത്രിയോട് പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ആക്രമം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞും അറിഞ്ഞില്ലെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അങ്ങനെയുള്ള ആളോട് പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ ബുധനാഴ്ച തൊടുപുഴയിലുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഇടുക്കി എസ്‌പിയോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൊടുപുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി.സി ജോര്‍ജ്ജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയും കല്ലുമെറിയുകയുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.