സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫിസിനെ ഉള്‍പ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫിസിനെ ഉള്‍പ്പെടുത്താമെന്ന് തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിഗണനാ വിഷയങ്ങള്‍ പുറത്തു വരുമ്പോള്‍ എല്ലാം വ്യക്തമാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. ഇടതുമുന്നണിക്ക് തന്നോട് ചര്‍ച്ചചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വേറെ ആളെ നിയോഗിക്കാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

എന്നാല്‍ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ ആവശ്യപ്പെട്ടുളള എല്‍ഡിഎഫിന്റെ കത്തില്‍ മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശമില്ലെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രബിന്ദു ആക്കിക്കൊണ്ട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്കും ഓഫിസിനും എതിരായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എല്‍ഡിഎഫിന്റെ കത്തില്‍ പറയുന്നു.

ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കണമെന്നും ഭാവിയില്‍ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം വേണമെന്നും ആവശ്യപ്പെടുന്നു. ഇടതുമുന്നണി നിയോഗിച്ച ഉപസമിതിയാണ് കത്തിന് അന്തിമരൂപം നല്‍കിയത്. കത്തിലെ കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തുകയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കുകയും ചെയ്തതിനുശേഷമായിരിക്കും കത്ത് ആഭ്യന്തരവകുപ്പിന് കൈമാറുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :