സ്വന്തം വഴി തേടണമെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി; ‘ആവശ്യമെങ്കില്‍ ഇടതുമുന്നണിയുമായി സഹകരിക്കണം’

കോഴിക്കോട്| WEBDUNIA|
PRO
PRO
സ്വന്തം വഴി തേടണമെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. കോണ്‍ഗ്രസ് നിലപാടിനെതിരെ ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. ആവശ്യമെങ്കില്‍ ഇടത് മുന്നണിയുമായി സഹകരിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. 14ല്‍ 13 ജില്ലാകമ്മിറ്റികളും ഈ ആവശ്യം ഉന്നയിച്ചു.

സിപിഎമ്മില്‍ വിഎസിന്റെ കാലം കഴിഞ്ഞെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മുന്നണിമാറ്റം എളുപ്പമല്ലെന്ന് നേതൃത്വം മറുപടി നല്‍കി. മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

എന്നാല്‍ നേതൃത്വം തീരുമാമെടുത്തിട്ടില്ല. യുഡിഎഫിലെ സ്വരച്ചേര്‍ച്ചയില്ലായ്മ ഇതുവരെ പരിഹരിച്ചിട്ടില്ല. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ലീഗിന്റെ ആവശ്യമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലീഗിന് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്ന പൊതുവികാരമാണ് ലീഗ് യോഗത്തില്‍ ഉയര്‍ന്നത്. ഇന്നലെയായിരുന്നു പ്രവര്‍ത്തക സമിതി യോഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :