വി എസിന്റെ ദേഹാസ്വാസ്ഥ്യത്തിനു കാരണം ഗ്രനേഡ് പ്രയോഗവും കണ്ണീര്‍വാതകം ശ്വസിച്ചതും
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തി സമരത്തിനിടെ പോലീസ് നടത്തിയ ഗ്രനേഡ് പ്രയോഗവും കണ്ണീര്‍ വാതകം ശ്വസിച്ചതും മൂലമാണ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ധര്‍ണയില്‍ വിഎസ് പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് സമരക്കാര്‍ക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞത്.
വിഎസ് പ്രസംഗം ആരംഭിച്ചതിനു ശേഷം പിന്‍ നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഗ്രനേഡ് പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിഎസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍നിന്നും മാറ്റിയിരുന്നു. പിന്നീട് കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വിഎസിനെ എസ് യു ടി റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
രക്തസമ്മര്‍ദ്ദമുള്ളതിനാല്‍ ചൊവ്വാഴ്ച വരെ വി എസ് ആശുപത്രിയില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിഎസിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണീര്‍വാതക ഷെല്‍ ശരീരത്തില്‍ തറച്ച സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരനും ആശുപത്രിയിലാണ്.