മാവേലിക്കരയിലെ സ്മിത ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സന്തോഷ് ഭവനില്‍ കരുമാടി എന്ന വിശ്വരാജന്‍ (22) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിശ്വരാജന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും.
ഫാന്‍സി കടയില്‍ സെയില്‍സ് ഗേളായിരുന്ന സ്മിത രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വിശ്വരാജന്‍ അക്രമിക്കുകയും മാനഭംഗപ്പെടുത്തിയശേഷം കൊല്ലുകയായിരുന്നുവെന്നാണ് കേസ്. പ്രതി മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് സ്മിത ക്രൂരമായി കൊല്ലപ്പെട്ടത്.