നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും മുന്‍ എം എല്‍ എയുമായ ആര്‍ ശെല്‍വരാജിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി. ശെല്‍വരാജ് എം എല്‍ എ ഫണ്ട് ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ നവീകരിച്ച റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തി അഞ്ച് ലക്ഷം രൂപ പാഴാക്കിയെന്നാണ് ശെല്‍വരാജിനെതിരെയുള്ള പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാനായി മെയ് 11 ലേക്ക് മാറ്റി.
സി പി എം പ്രവര്‍ത്തകനായ ജി ജയാനന്ദ ദാസ് ആണ് ശെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.