സ്ഥലം മാറ്റാന്‍ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നു: കോടിയേരി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്കായി സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കെ പി സി സി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളാണ് ഇപ്പോള്‍ സ്ഥലം മാറ്റം നിയന്ത്രിക്കുന്നതെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

സ്ഥലം മാറ്റങ്ങള്‍ക്കായി ഈ സംഘങ്ങള്‍ വന്‍ തുകകള്‍ കൈപ്പറ്റുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭരണം സര്‍ക്കാര്‍ സ്വാശ്രയ മുതലാളിമാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :