സ്ത്രീധന പീഡനം: ചോദിക്കാനെത്തിയ പിതാവിനെ വെട്ടി!

കൊല്ലം‍| WEBDUNIA|
മകളെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നതായി അറിവ് ലഭിച്ചതിനെ തുടര്‍ന്ന് മരുമകന്‍റെ വീട്ടില്‍ അന്വേഷിക്കാനെത്തിയ മധ്യവയസ്കനും ബന്ധുവിനും വെട്ടേറ്റു. കൊല്ലം കടയ്ക്കലാണ് സംഭവം. കടയ്ക്കല്‍ കോട്ടപ്പുറം കൃഷ്ണവിലാസത്തില്‍ ബിജുവിനും ബന്ധു ലിജുവിനുമാണ് വെട്ടേറ്റത്‌.

ബിജുവിന്‍റെ മകള്‍ സൂര്യയെ ഭര്‍ത്താവ് സന്തോഷ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബിജു സന്തോഷിന്‍റെ വീട്ടിലെത്തിയത്. സൂര്യയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായപ്പോള്‍ പരിഭ്രമിച്ച ബിജു ബന്ധുവായ ലിജുവിനെയും കൂട്ടി സന്തോഷിന്‍റെ വീട്ടിലെത്തുകയായിരുന്നു.

ബിജുവും ബന്ധുവും അന്വേഷിച്ചെത്തിയപ്പോള്‍ അവരെ സന്തോഷ് ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. വെട്ടേറ്റ ഇരുവരെയും കടയ്ക്കല്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനമേറ്റ സൂര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :