രാജ്യത്തെ ആദ്യ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍

കൊല്ലം| WEBDUNIA|
PRO
രാജ്യത്തെ ആദ്യ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂര്‍ ജില്ലയിലെ അഴീക്കലില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി.

ചവറ കെ എം എം എല്ലിന്റെ ഭാഗമായി തുടങ്ങിയ രാജ്യത്തെ ആദ്യ ടൈറ്റാനിയം സ്പോഞ്ച്‌ ലോഹം നിര്‍മാണ പ്ലാന്റ്‌ സമര്‍പ്പിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കലില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക്കായി വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ 164 ഏക്കര്‍ ഇക്കഴിഞ്ഞ 24നു കൈമാറി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയത്തിന് അതീതമായി വികസനത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :