ഗദ്ദാമയ്ക്ക് 17 വര്‍ഷത്തിന് ശേഷം മോചനം

റിയാദ്| WEBDUNIA|
PRO
സൌദി അറേബ്യയില്‍ സ്പോണ്‍സറുടെ വീട്ടില്‍ അടിമപ്പണി ചെയ്യുകയായിരുന്ന ശ്രീലങ്കന്‍ സ്ത്രീയ്ക്ക് 17 വര്‍ഷത്തിന് ശേഷം മോചനം. 56കാരിയായ കുസുമ നന്ദിനിയ്ക്കായിരുന്നു ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്.

‘ഈ കാലയളവില്‍ സൂര്യപ്രകാശം പോലും ഞാന്‍ കണ്ടില്ല, എന്നെ ഒന്നു പുറത്തിറക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല’, നന്ദിനി പറയുന്നു. മാനസികനില തന്നെ തകരാറിലായ നന്ദിനി തന്റെ മാതൃഭാഷപോലും മറന്ന അവസ്ഥയിലാണ്. കുടുംബംഗങ്ങളെപ്പോലും അവര്‍ മറന്നുപോയി എന്ന് ശ്രീലങ്കന്‍ എംബസി അധികൃതര്‍ പറയുന്നു. താന്‍ ഒരിക്കലും പുറത്തിറങ്ങിലെന്ന ഭയപ്പാടിലായിരുന്നു അവര്‍.

1994ലായിരുന്നു ഇവര്‍ റിയാദില്‍ എത്തിയത്. ഒരിക്കല്‍ പോലും ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. തന്റെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലും ഇവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ലെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 15 വര്‍ഷം സ്പോണ്‍സറുടെ വീട്ടില്‍ കഴിഞ്ഞ ഇവരെ പിന്നീട് അയാളുടെ സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

കോളംബോയില്‍ കഴിയുന്ന നന്ദിനിയുടെ 25 കാരിയായ മകളാണ് അമ്മയെക്കുറിച്ച് 17 വര്‍ഷമായി വിവരമില്ലെന്ന് എംബസി അധികൃതരോട് പരാതിപ്പെട്ടത്. കുട്ടികളെ പഠിപ്പിക്കാനും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറ്റനുമായിരുന്ന് നന്ദിനി റിയാദിലെത്തിയത്. മൂത്ത മകള്‍ക്ക് എട്ടു വയസ്സ് പ്രയമുള്ളപ്പോഴായിരുന്നു അത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്.

കുടുംബ പ്രാരാബ്ദങ്ങള്‍ മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കായി എത്തപ്പെടുന്ന നിരവധി പ്രവാസി സ്ത്രീകള്‍ ഇത്തരത്തില്‍ കബിളിപ്പിക്കപ്പെടുന്നുണ്ട്. കൃത്യമായ വേതനം പോലും ലഭിക്കാത്ത ഇവര്‍ക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടി വരാറുണ്ട്.

കമലിന്റെ സംവിധാനത്തില്‍ ഈയിടെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ഇത്തരത്തില്‍ ഒരു പ്രമേയം കൈകാര്യം ചെയ്യുന്നതാണ്. സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ വേഷം ചിത്രത്തില്‍ കാവ്യ മാധവന്‍ ആയിരുന്നു കൈകാര്യം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :