സ്കൂള്‍വാന്‍ ദുരന്തം: രണ്ടു കുട്ടികളുടെ നില ഗുരുതരം

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 19 ഫെബ്രുവരി 2011 (10:29 IST)
തിരുവനന്തപുരത്ത് സ്കൂള്‍വാന്‍ പാര്‍വതിപുത്തനാറിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു കുട്ടികളുടെ നില അതീവഗുരുതരം. ഇര്‍ഫാന്‍, റാസിക് എന്നീ വിദ്യാര്‍ത്ഥികളാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവരുടെ ശ്വാസോച്‌ഛാ‍സം നടക്കുന്നത്. ചെളി കലര്‍ന്ന മലിനജലം ശ്വാസകോശത്തില്‍ കടന്നതാണ് കുട്ടികളുടെ നില ഗുരുതരമാക്കിയത്. മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായിട്ടുണ്ട്. ഈ അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

ഇതിനിടെ, ഇവിടെത്തന്നെ ചികിത്സയിലുണ്ടായിരുന്ന ജാനകി എന്ന കുട്ടി വെള്ളിയാഴ്ച ആശുപത്രി വിട്ടിരുന്നു.

വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പേട്ട ലിറ്റില്‍ ഹാര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലെ ആര്‍ഷ ബൈജു, ഉജ്വല്‍ ശോഭു, ജിനന്‍ അസുമുദ്ദീന്‍, അച്ചു എസ് കുമാര്‍, മാളവിക എന്നീ കുഞ്ഞുങ്ങളും ആയ ബിന്ദുവും മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :