പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കരുത്!

മുസാഫര്‍നഗര്‍| WEBDUNIA|
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് യുപിയിലെ മുസാഫര്‍ നഗറിലെ ഒരു ജാതിപ്പഞ്ചായത്ത് വിലക്കി. ഒളിച്ചോട്ടവും പൂവാലന്‍‌മാരുടെ കമന്റടിയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നിരോധനമെന്ന് ഖാപ് പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നു.

ബാറ്റിസ ഖാപ് സമിതി തലവന്‍ ബാബ സൂരജിന്റെ നേതൃത്വത്തിലുള്ള ഭെന്‍‌സ്വാള്‍ ഗ്രാമത്തിലെ പഞ്ചായത്താണ് പുതിയ നിയമം പാസാക്കിയത്. വസ്ത്രധാരണ ശൈലിയാണ് പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ഖാപ് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് തടയുന്നതിനു വേണ്ടി ഒരു അഞ്ചംഗ സമിതിയെയും പഞ്ചായത്ത് നിയോഗിച്ചു.

നേരത്തെ ജാതിപ്പഞ്ചായത്തുകള്‍ അവിവാഹിതകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. അഭിമാനക്കൊലപാതകത്തെ പിന്തുണയ്ക്കുന്ന ഇത്തരം പഞ്ചായത്തുകള്‍ ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :