സ്കൂള്‍ വിദ്യാര്‍ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി

വണ്ടിപ്പെരിയാര്‍| WEBDUNIA|
PRO
PRO
ഓട്ടോറിക്ഷയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട്‌ പെണ്‍കുട്ടികളെ തട്ടി കൊണ്ടുപോയ ശേഷം തമിഴ്‌നാട്ടിലെ മധുരയില്‍ ഇറക്കിവിട്ടതായാണു പരാതി.

കഴിഞ്ഞ ദിവസം സ്കൂളിലേക്കുവന്ന പെണ്‍കുട്ടികളെ വിജനമായ സ്ഥലത്തുവച്ച്‌ ഓ‍ട്ടോ നിര്‍ത്തി ബലമായി കയറ്റിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഈ സമയം ഒട്ടോയില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നു. തുടര്‍ന്നു കുടിക്കാന്‍ വെള്ളം നല്‍കിയതോടെ ബോധരഹിതരായി. ബോധം വീണപ്പോള്‍ മധുരയിലായിരുന്നു.

പെണ്‍കുട്ടികള്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ആര്‍പ്പാളയം ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ രക്ഷാകര്‍ത്താക്കളെ വിവരം അറിയിച്ചു. ഇവര്‍ മധുരയില്‍ എത്തി കുട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

എന്നാല്‍ വിദ്യാര്‍ഥിനികളുടെ മൊഴികള്‍ പരസ്പരവിരുദ്ധവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :