മഴക്കെടുതി: മലപ്പുറം ജില്ലയ്ക്ക് 50 ലക്ഷം

മലപ്പുറം| WEBDUNIA|
PRO
PRO
മലപ്പുറം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷംമുലമുണ്ടായ ദുരിതങ്ങള്‍ നേരിടാന്‍ മലപ്പുറം ജില്ലയ്ക്ക് 50 ലക്ഷം അനുവദിച്ചതായി ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. കലക്ടറേറ്റില്‍ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിശദീകരിക്കുകയായിരുന്നു കലക്ടര്‍.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം നല്‍കുമെന്ന് കലക്റ്റര്‍ അറിയിച്ചു. ചേലേമ്പ്ര ചേലുപ്പാടം എഎംഎംയുപിസ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റ 19 കുട്ടികളുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ധസഹായം നല്‍കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ നാല് പേരാണ് മരണപ്പെട്ടത്. നിലമ്പൂര്‍ താലൂക്ക് ചുങ്കത്തറ വില്ലേജിലും കൂട്ടിലങ്ങാടി വില്ലേജിലും ഒരാള്‍ വീതം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു. തിരൂരങ്ങാടി താലൂക്ക് തിരൂരങ്ങാടി വില്ലേജില്‍ ഒമ്പത് വയസായ കുട്ടിയും മുന്നിയൂര്‍ വില്ലേജില്‍ അഞ്ച് വയസായ കുട്ടിയും വെള്ളക്കെട്ടില്‍ വീണ് മരിച്ചു.

തിരൂര്‍ താലൂക്കില്‍ വെട്ടം, പരിയാപുരം,ഇരിമ്പിളിയം വില്ലേജുകളിലും തിരൂരങ്ങാടി താലൂക്കില്‍ ന്നമ്പ്ര, മുന്നിയൂര്‍, അരിയല്ലൂര്‍, പരപ്പങ്ങാടി, പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം, വെളിയങ്കോട്, ന്നംമുക്ക്, മാറഞ്ചേരി, കാലടി, പെരുമ്പടപ്പ്, പെരിന്തല്‍മണ്ണയില്‍ എടപ്പറ്റ, മേലാറ്റൂര്‍. ഏറനാട് താലൂക്കില്‍ കുഴിമണ്ണ, മുതുവല്ലൂര്‍, പുല്‍പ്പറ്റ, നിലമ്പൂര്‍ താലൂക്കില്‍ കരുവാരക്കുണ്ട്, വഴിക്കടവ്, വെള്ളയൂര്‍, കരുളായി വില്ലേജുകളിലായി 20 വീടുകള്‍ പൂര്‍ണമായും 198 എണ്ണം ഭാഗികമായും തകര്‍ന്നു. 52.2 ലക്ഷം രൂപയുടെ നാശഷ്ടമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :