കൊച്ചി|
JOYS JOY|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (08:34 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇന്ന് മൊഴി നല്കും. സോളാര്‍ കമ്മീഷന് മുമ്പില്‍ എത്തിയായിരിക്കും വൈക്കം വിശ്വന്‍ ഇന്ന് മൊഴി നല്കുക.
വാര്‍ത്താമാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങളില്‍ തെളിവ് നല്‍കുന്നതിനായാണ് വൈക്കം വിശ്വന്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ ഹാജരാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും മൊഴി നല്‍കിയിരുന്നു.
പരാതിക്കാരും സോളാര്‍ അഭിഭാഷകരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 127 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. ഇതില്‍ പേര്‍ 15 ജനപ്രതിനിധികളാണ്. മാധ്യമപ്രവര്‍ത്തകരും സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.