കോട്ടയം|
vishnu|
Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (11:40 IST)
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയനായിരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു വൈക്കം വിശ്വന്‍.
മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ സിപിഎമ്മിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് പിണറായി എന്നാകും ഇ.പി. ജയരാജന്‍ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പിണറായി യോഗ്യനാണ്. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയെക്കുറിച്ചും സീറ്റിനെക്കുറിച്ചും മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൈക്കം വിശ്വന്‍ കോട്ടയത്ത് പറഞ്ഞു.