സെക്രട്ടറിയേറ്റിനു മുന്നില്‍ സമരങ്ങള്‍ ഒഴിവാക്കണം; ഹസന്‍ ഉപവാസ സമരം തുടങ്ങി
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഉപാദ്ധ്യക്ഷന്‍ എം എം ഹസന്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി. രാവിലെ 11 മണിക്ക് തുടങ്ങിയ സമരം ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എം എം ഹസന്‍ നിരാഹാര സമരം തുടങ്ങിയത്. സെക്രട്ടറിയേറ്റിനു മുന്‍പിലെ സമരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നതാണ് പ്രധാന ആവശ്യം. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഭരണ സിരാകേന്ദ്രത്തിനു മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ നടക്കുന്നതെന്ന് ഹസന്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പന്തളം സുധാകരന്‍, ഒ രാജഗോപാല്‍, അബ്ദു സമദ് സമദാനി എന്നിവരും മുന്‍ ചീഫ് സെക്രട്ടറിമാരായ ബാബു പോള്‍, സി പി നായര്‍ എന്നിവരും ഹസന് പിന്തുണയുമായി എത്തി. ഇടത് മുന്നണി നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയും ഉപവാസം നടക്കുന്ന ഗാന്ധിപാര്‍ക്കില്‍ ഹസന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തി. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ഉപവാസം നാളെ രാവിലെ 11 മണിക്ക് അവസാനിക്കും.