സുനാമിയില്‍ നിന്ന് രക്ഷിച്ചത് ആത്മീയഗുരു!

തിരുവനന്തപുരം| WEBDUNIA|
ജപ്പാനില്‍ പത്തടിയോളം ഉയരത്തില്‍ സംഹാര താണ്ഡവമാടിയ സുനാമിത്തിരമാലകളില്‍ നിന്ന് ഡോക്ടര്‍ ജീവനെ രക്ഷിച്ചത് ആത്മീയ ഗുരുവിന്റെ വാക്കുകള്‍! ചേര്‍ത്തലയിലെ വീട്ടില്‍ താന്‍ ഇപ്പോള്‍ ജീവനോടെയിരിക്കാന്‍ കാരണം ചിന്താലയ ആശ്രമാധിപന്‍ ചിന്താലയ സ്വാമി ആണെന്ന് വിശ്വസിക്കാനാണ് ജീവന് ഇഷ്ടം.

സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച മിയാഗി സംസ്ഥാനത്തെ സെന്‍ഡായ് പട്ടണത്തില്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി യോഗ കേന്ദ്രവും പ്രകൃതി ചികിത്സാ കേന്ദ്രവും നടത്തിവരികയായിരുന്നു ജീവന്‍. ഇത്തവണ അവധിക്ക് നാട്ടില്‍ വന്നശേഷം ഉടന്‍ മടങ്ങാനിരിക്കുകയായിരുന്നു‍. എന്നാല്‍, സ്വാമിയുടെ ഉപദേശ പ്രകാരം യാത്ര നീട്ടി വച്ചത് തന്റെ ആയുസ്സുതന്നെ നീട്ടി എന്നാണ് ഇദ്ദേഹം പറയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫുക്കുവോക്ക ദ്വീപില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് താന്‍ സുനാമിയെ കുറിച്ച് അറിഞ്ഞതെന്ന് ജീവന്‍ പറയുന്നു. സെന്‍ഡായില്‍ തന്റെ വീടും ബെന്‍സ് കാറും സുനാമിത്തിരമാലകള്‍ വിഴുങ്ങിയെങ്കിലും ജീവിതം നഷ്ടമായില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഈ ചേര്‍ത്തലക്കാരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :