സുനന്ദയ്ക്ക് മാരകരോഗങ്ങള്‍ ഇല്ലായിരുന്നു; പ്രത്യേക മരുന്നൊന്നും കഴിച്ചിരുന്നില്ല: മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു മാരകരോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. നിലവില്‍ പ്രത്യേക മരുന്നൊന്നും സുനന്ദ കഴിച്ചിരുന്നില്ലെന്നും എന്നാല്‍ അവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന ലൂപ്പസ്‌ എന്ന രോഗം തനിക്ക് ഉള്ളതായി സുനന്ദ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. ഇത് കണ്ടെത്താനായി നടത്തിയ ആദ്യ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. പക്ഷേ കൂടുതല്‍ ടെസ്റ്റുകള്‍ നടത്താത്തതിനാല്‍ കിംസിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സുനന്ദയ്ക്ക് മാരകരോഗങ്ങള്‍ ഇല്ലായിരുന്നു എന്ന് അവരുടെ മരണം സംഭവിച്ചതിന് തൊട്ടടുത്ത ദിവസം കിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി ആദ്യമാണ് സുനന്ദ കിംസില്‍ ചികിത്സ തേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :