എന്റെ സ്വപ്നവും മോഡി പ്രധാനമന്ത്രിയാകരുതെന്നാണ്: ശശി തരൂര്‍

ഡല്‍ഹി| WEBDUNIA|
PTI
കേന്ദ്രമന്ത്രി ശശി തരൂര്‍ തന്റെ സ്വപ്നം എന്തെന്ന് വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിയാകരുതെന്നാണ് കേന്ദ്രമന്ത്രി ശശി തരൂര്‍ ഇപ്പോള്‍ കാണുന്ന സ്വപ്നം‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തരൂര്‍ സ്വപ്നം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിപദം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലെന്ന മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. ഇക്കാര്യത്തില്‍ മോഡിയും താനും സ്വപ്നം കണ്ടത് ഒരേ കാര്യമാണെന്നും തരൂര്‍ പറഞ്ഞു. നരേന്ദ്രമോഡി കണ്ട സ്വപ്നം താന്‍ കണ്ട സ്വപ്നവും ഏറെ സാദൃശ്യമുള്ളതാണെന്നാണ് തരൂര്‍ പറഞ്ഞത്.

ഗാന്ധിനഗറില്‍ നടന്ന അധ്യാപകദിനാഘോഷവേളയില്‍ താന്‍ ഇപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും 2017 വരെ ഗുജറാത്ത് ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഡി സൂചിപ്പിച്ചിരുന്നു. ഈ പ്രസ്താവനയോടാണ് തരൂര്‍ പ്രതികരിച്ചത്.

സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിലനില്‍ക്കുന്നതാണെന്ന് തരൂര് പറഞ്ഞു. വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് വിശ്വാസമുണ്ടെന്നും തരൂര് വ്യക്തമാക്കി. മധ്യപ്രദേശിലെ നിര്‍ദിഷ്ട ഐഐടിക്കായുള്ള സ്ഥലം അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

അതേ സമയം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കുരുതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് മോഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തോട് ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :