നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് ശശി തരൂര്‍; തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോ?

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന രീതിയില്‍ ട്വിറ്ററിലൂടെയാണ് തരൂര്‍ മോഡിയെ വെല്ലുവിളിച്ചിരിക്കുന്നത്.

‘മോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വെല്ലുവിളിക്കുകയാണ് നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന്, മത്സരിച്ചാല്‍ വോട്ടര്‍മാര്‍ തക്ക മറുപടി നല്‍കും’

എന്നാണ് തരൂര്‍ മോഡിയെ വെല്ലുവിളിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഡിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മലയാളം മാധ്യമം മോഡി ഗുജറാത്തിലും തിരുവനന്തപുരത്തും മത്സരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂരിന്റെ ട്വീറ്റര്‍ പ്രതികരണം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ബിജെപി പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :