സുനന്ദ പുഷ്കറിന് മാരകമായ രോഗം ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം| WEBDUNIA|
PTI
PTI
സുനന്ദ പുഷ്കറിന്റെ തൃപ്തികരമായിരുന്നുവെന്നും മാരകമായ രോഗമുള്ളതായി പരിശോധനയില്‍ തെളിവൊന്നുമില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍.

കിംസില്‍ ചികിത്സക്കെത്തിയപ്പോള്‍ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും വളരെ സന്തോഷമായാണ് ചികിത്സ കഴിഞ്ഞ് മടങ്ങിയതെന്നും കിംസ് ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചും നിയമപ്രശ്നങ്ങള്‍ പരിഗണിച്ചും രോഗിയെന്ന നിലയില്‍ സുനന്ദ പുഷ്കറിന്റെ അസുഖവിവരങ്ങള്‍ കൂടുതല്‍ പറയാനാവില്ലെന്നും എന്നാല്‍ മാരകരോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

12ആം തീയതിയാണ് അഡ്മിറ്റ് ചെയ്തത് 14ആം തീയതി ഡിസ്ചാര്‍ജ് ചെയ്തു. സന്തോഷമായിട്ടാണ് പോയത്. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് ശശി തരൂര്‍ ഉണ്ടായിരുന്നു. രോഗവിവരങ്ങള്‍ തരൂരിനെ അറിയിച്ചിരുന്നുവെന്നും ആശുപതി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.

ഇരുപതാം തീയതി വിശദമായ പരിശോധനയ്ക്കായി വരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനര്‍ത്ഥം മാരകരോഗം ഉണ്ടായിരുന്നു എന്നല്ല. ചികിത്സ തേടിയപ്പോള്‍ കൊടുത്ത മരുന്നുകള്‍ എത്രത്തോളം ഫലിച്ചു എന്നത് കൂടി പരിശോധിക്കാനും ആവശ്യമെങ്കില്‍ മരുന്നുകള്‍ മാറ്റി നല്‍കുന്നതിനും വേണ്ടിയാണ് വീണ്ടും വരാന്‍ പറഞ്ഞതെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :