തെലങ്കാന: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി

ഹൈദരാബാദ്| WEBDUNIA|
PTI
തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി പതിനൊന്നു മണിയോടെ പൊലീസുകാര്‍ റെഡ്ഡിയുടെ വസതിയില്‍ എത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുന്ന് ആംബുലന്‍സില്‍ അദ്ദേഹത്തെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ സമയം പ്രവര്‍ത്തകര്‍ പൊലീസിനെ തടയാതെ സംയമനം പാലിച്ചു. ആരോഗ്യനില വഷളായതിനെ തുട‌ന്ന് ജഗനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :