നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവഗുരുതരം

പ്രിട്ടോറിയ| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ അറിയിച്ചു.കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം 50 ശതമാനം മാത്രമാണ്. ചികിത്സയോട് പ്രതികരിക്കുന്നുമില്ല. കണ്ണുകള്‍ തുറന്നിട്ട് ദിവസങ്ങളായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

94-കാരനായ മണ്ടേല രണ്ടാഴ്ചയായി ആശുപത്രിയിലാണ്. അള്‍സര്‍ മൂലമുള്ള രക്തസ്രാവം ഭേദമാക്കാന്‍ അദ്ദേഹത്തെ സമീപകാലത്ത് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :