സീരിയല്‍ നടിക്കൊപ്പം നഗ്നചിത്രമെടുപ്പിച്ച് പണം തട്ടാന്‍ ശ്രമം; നാലുപേര്‍ കൂടി പിടിയില്‍

കാസര്‍കോട്| WEBDUNIA|
PRO
PRO
സീരിയല്‍ നടിയായ യുവതിക്കൊപ്പം നഗ്നചിത്രമെടുപ്പിച്ച് ഗള്‍ഫുകാരനായ യുവാവില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍. കാസര്‍കോട്ടെ ലോഡ്ജില്‍ സീരിയല്‍ നടിക്കൊപ്പം നിര്‍ത്തിയാണ് നഗ്ന ചിത്രമെടുത്തത്. സംഭവത്തില്‍ നേരത്തേ നാലു കാസര്‍കോട് സ്വദേശികള്‍ അറസ്‌റ്റിലായിരുന്നു. യുവതിക്കൊപ്പം നഗ്‌നചിത്രമെടുത്ത ശേഷം 10 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്‌മെയില്‍ ചെയ്ത സംഭവത്തിലാണ് നാലു പേര്‍ കൂടി പിടിയിലായത്.

മാര്‍ച്ച് 25നാണ് കാസര്‍കോട്ടെ ലോഡ്ജില്‍ വെച്ച് ചെങ്കള പാണല സ്വദേശിയായ പ്രവാസിയുടെ ഫോട്ടോ എടുത്ത് പണം ആവശ്യപ്പെട്ടത്. യുവാവിന്റെ പരാതിയില്‍ കാസര്‍കോട് പോലിസ് 10 അംഗ സംഘത്തിനെതിരേ അന്വേഷിച്ചു വരികയായിരുന്നു.

കാസര്‍കോട് സ്വദേശികളായ മൂന്നുപേരെ വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും യുവതിയെ തൃശ്ശൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :