വീട്ടമ്മയുടെ നഗ്നചിത്രം ഇന്‍റര്‍നെറ്റില്‍ : പ്രതി പിടിയില്‍

ശാസ്താംകോട്ട| WEBDUNIA|
PRO
വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലും യൂ ട്യൂബിലും പോസ്റ്റ് ചെയ്ത യുവാവ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായി. മാഇനാഗപ്പള്ളി വേങ്ങ ആനയടി വടക്കതില്‍ ഷാനവാസ് എന്ന നവാസ് (36) ആണ്‌ അറസ്റ്റിലായത്.

വീട്ടമ്മയുമായി സുഹൃദ് ബന്ധം സ്ഥാപിച്ച് ഇത് മുതലെടുത്ത് ലൈംഗിക ചൂഷണം നടത്തുകയും തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ നവാസ് നെറ്റില്‍ പോസ്റ്റു ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി.

നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ ക്ലിപ്പിംഗുകളും അത് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :