ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (16:30 IST)
വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് നല്കിയ കത്ത് കേന്ദ്രകമ്മിറ്റി തള്ളി. വി എസിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്. കത്തിലെ കാര്യങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തതെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
വി എസിനെതിരായ പ്രമേയം സംഘടന വിരുദ്ധമാണോയെന്ന് കേന്ദ്രകമ്മിറ്റി പരിശോധിക്കും.
ടി പി കേസ് അടക്കം വി എസ് കത്തില്‍ ഉന്നയിച്ച വാദങ്ങളാണ് തള്ളിയത്. വി എസ് കത്തിലുന്നയിച്ച വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളുകയായിരുന്നു. വി എസിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്.
അതേസമയം, കേരളത്തിലെ വിഷയങ്ങള്‍ പോളിറ്റ് ബ്യൂറോ കമ്മീഷന് വിട്ടു. സംഘടന കാര്യങ്ങളില്‍ പോളിറ്റ് ബ്യൂറോ കമ്മീഷന്‍ അന്തിമതീരുമാനം എടുക്കും. പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും വരെ വി എസ് പ്രതിപക്ഷനേതാവായി തുടരും.