മമതാ ബാനര്‍ജിയ്‌ക്കെതിരായ പരസ്യം പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിസമ്മതം

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരായ പരസ്യം പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ വിസമ്മതിച്ചു. പശ്ചിമബംഗാളിലെ മാധ്യമങ്ങളാണ് മമതാ ബാനര്‍ജിയ്‌ക്കെതിരായ പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുന്നത്. മമതയ്‌ക്കെതിരെ പരസ്യം പ്രസിദ്ധീകരിച്ചാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന് ഭയന്നാണ് മാധ്യമങ്ങള്‍ പരസ്യം പ്രസിദ്ധീകരിക്കാത്തതെന്ന് അവര്‍ പറയുന്നത്.

അഞ്ച് പരസ്യ ഏജന്‍സികളും ഒരു പ്രമുഖ ദിനപത്രവുമാണ് മമതയ്‌ക്കെതിരെ പരസ്യം പ്രസിദ്ധീകരിക്കാത്തത്. ബംഗാളിലെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്ന നയം അവസാനിപ്പിക്കണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതുമായിരുന്നു പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്.

ആവാസ് എന്ന പ്രചരണ ഗ്രൂപ്പാണ് മമതയ്ക്ക് എതിരായ പരസ്യം പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങളെ സമീപിച്ചത്. ബംഗാളിലെ കംദുനിയില്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മമത ബാനര്‍ജി കൈകാര്യം ചെയ്ത രീതികളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു പരസ്യമായിരുന്നു പ്രസിദ്ധീകരിക്കപ്പെടാതെ പോയത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആവാസ് ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംമ്പയിന്‍ ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം നടന്ന പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താനായിരുന്നു ശ്രമിച്ചത്. മാവോയിസ്റ്റ് എന്ന് മുദ്രകുത്തി സമരാനുകൂലികളായ 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :