‘എം എം മണി ഇന്ന് ഇടുക്കിയില്‍ തിരിച്ചെത്തുന്നു; 14 ഇടങ്ങളില്‍ സ്വീകരണം‘
ഇടുക്കി|
WEBDUNIA|
PRO
ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം എം മണി ഇന്ന് ഇടുക്കിയില്‍ തിരിച്ചെത്തുന്നു. ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയാണ് മണിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്
മണിക്ക് വന്‍ സ്വീകരണ പരിപാടികളാണ് സിപിഎം ജില്ലാ ഘടകം ഒരുക്കിയിരിക്കുന്നത്. മൂലമറ്റത്താണ് മണിക്ക് ആദ്യം സ്വീകരണം നല്‍കുക. മൂന്ന് ദിവസങ്ങളിലായി 14 കേന്ദ്രങ്ങളില്‍ സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്
മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ അഞ്ചേരി ബേബി വധക്കേസില്‍ മാത്രമാണ് എംഎം മണിയെ അറസ്റ്റ് ചെയ്തത്. 45 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് മണിക്ക് ജാമ്യം ലഭിച്ചത്.
ഇടുക്കി ജില്ലയില്‍ പ്രവേശിക്കാനാകില്ലെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധന. കേസന്വേഷണം തുടരുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.